റെസിഡന്റ്സ് അസോസിയേഷൻ താലൂക്ക് മാനവമൈത്രി സംഗമം
1591604
Sunday, September 14, 2025 6:37 AM IST
ചങ്ങനാശേരി: റെസിഡന്റ്സ് അസോസിയേഷന് ചങ്ങനാശേരി താലൂക്ക് കമ്മിറ്റി മാനവമൈത്രി കുടുംബ സംഗമം നടത്തി. മുനിസിപ്പല്‍ മിനി ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാലി അനൂപ് അധ്യക്ഷത വഹിച്ചു.
എസ്എന്‍ഡിപി താലൂക്ക് യൂണിയന് പ്രസിഡന്റ് ഗിരീഷ് കോനാട്ട്, പ്രത്യാശ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, പുതൂര്‍പള്ളി ഇമാം ഇ.പി. ഷിഫാര്‍ കൗസരി, വൈസ് പ്രസിഡന്റ് ശ്രീനിവാസന് കക്കുഴി, ജനറൽസെക്രട്ടറി ജി. ലക്ഷ്മണന്, നിര്‍വാഹക സമിതിയംഗം സിബിച്ചന് പ്ലാമൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
വിവിധ മേഖലകളില്‍ മികവു തെളിയിച്ച പ്രതിഭകളെയും വിദ്യാഭ്യാസരംഗത്ത് ഉന്നതവിജയം നേടിയവരെയും സംഗമത്തില്‍ ആദരിച്ചു. കലാഭവന്‍ താജും സംഘവും നയിച്ച കലാസന്ധ്യയും ഗാനമേളയും നടന്നു.