ക​ടു​ത്തു​രു​ത്തി: ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ക​ടു​ത്തു​രു​ത്തി ഫൊ​റോ​ന​യു​ടെ കു​ടു​ബ സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും ഇ​ന്നു 2.30 ന് ​ക​ടു​ത്തു​രു​ത്തി വ​ലി​യ​പ​ള്ളി പാ​രി​ഷ് ഹാ​ളി​ല്‍ ന​ട​ക്കും.
ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ കോ​ട്ട​യം അ​തി​രൂപ​ത വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​തോ​മ​സ് ആ​നി​മൂ​ട്ടി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം കു​രീ​ക്കോ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ണ്‍​സ​ണ്‍ നീ​ല​നി​ര​പ്പേ​ല്‍, കെ​സി​സി രൂ​പ​ത ഭാ​ര​വാ​ഹി​ക​ളാ​യ ബാ​ബു പ​റ​ന്പ​ട​ത്തു​മ​ല​യി​ല്‍, ബേ​ബി മു​ള​വേ​ലി​പ്പു​റം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. ഫൊ​റോ​ന​യി​ലെ 12 കെ​സി​സി യൂ​ണി​റ്റു​ക​ളി​ല്‍​നി​ന്നു​ള്ള 500 ഓ​ളം പേ​ര്‍ കു​ടു​ബ​സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം കു​രീ​ക്കോ​ട്ടി​ലും പ്രോ​ഗ്രാം ക​ണ്‍​വീ​ന​ര്‍ ജോ​മോ​ന്‍ പു​ന്നൂ​സും അ​റി​യി​ച്ചു.