സിഎസ്ഐ സെന്റ് മോണിക്കാസ് ദിനാഘോഷം
1591595
Sunday, September 14, 2025 6:35 AM IST
കോട്ടയം: വിശ്വാസ ജീവിത ശക്തീകരണത്തിലൂടെ വനിതകള്‍ ക്രിസ്തുവിന്റെ ചാലകങ്ങളായി മാറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് ബിഷപ് മലയില്‍ സാബു കോശി ചെറിയാന്. സിഎസ്ഐ സെന്റ് മോണിക്കാസ് ദിനാഘോഷവും സ്ത്രീ ജനസഖ്യ വാര്‍ഷിക സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
സ്ത്രീ ജനസഖ്യം പ്രസിഡന്റ് ഡോ. ജെസി സാറാ കോശി അധ്യക്ഷത വഹിച്ചു. ഡോ. മ്യൂസ് മേരി ജോര്‍ജ്, മഹായിടവക ട്രഷറര്‍ ഫാ. ജിജി ജോണ്‍ ജേക്കബ്, വൈദിക ജില്ലാ ചെയര്മാന് ഫാ. ജേക്കബ് ജോണ്സണ് തുടങ്ങിയവർ പ്രസംഗിച്ചു.