ഹൗസ് ബോട്ട് കത്തിനശിച്ചു
1591587
Sunday, September 14, 2025 6:24 AM IST
കുമരകം: വിനോദ സഞ്ചാരികളുമായി കായൽ സവാരി നടത്തവെ ഹൗസ് ബോട്ട് കത്തിനശിച്ചു. ചിത്തിര പള്ളിക്കു സമീപം വേമ്പനാട്ടുകായലിൽ ഇന്നലെ 3.30നായിരുന്നു സംഭവം. തീ പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
ഹൗസ് ബോട്ടിൽ ഒരു കുടുംബത്തിലെ രണ്ടു പേരാണ് ഉണ്ടായിരുന്നത്. അവരെ ജീവനക്കാർ മറ്റൊരു ബോട്ടിലേക്കു കയറ്റി രക്ഷപ്പെടുത്തി. വൈക്കത്ത് നിന്ന് ഫയർഫോഴ്സ് എത്തിയെങ്കിലും ഹൗസ്ബോട്ട് പൂർണമായും കത്തിനശിച്ചു. കുമരകം പോലീസും പുളിങ്കുന്ന് പോലീസും സംഭവ സ്ഥലത്ത് എത്തിയിരുന്നു.