ആരോഗ്യ പരിപാലനരംഗത്ത് മാതൃക സൃഷ്ടിച്ചു: മന്ത്രി വി.എൻ. വാസവൻ
1591606
Sunday, September 14, 2025 9:55 PM IST
കാഞ്ഞിരപ്പള്ളി: ശിശുമരണനിരക്കും മാതൃമരണനിരക്കും കുറച്ച് ആരോഗ്യ പരിപാലന രംഗത്ത് മാതൃക സൃഷ്ടിക്കാന്‍ കേരളത്തിന് സാധിച്ചെന്ന് സഹകരണ-തുറമുഖ-ദേവസ്വം മന്ത്രി വി.എൻ. വാസവൻ. നവീകരിച്ച ഇടക്കുന്നം ജനകീയാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനവും പാറത്തോട് മെയിൻ സെന്റര്‍ ജനകീയാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിര്‍മാണോദ്ഘാടനവും നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫി ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി.ജെ. മോഹനൻ, സാജൻ കുന്നത്ത്, പഞ്ചായത്ത് സെക്രട്ടറി എസ്. റാണി, പഞ്ചായത്ത് മെംബർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മെഡിക്കൽ ഓഫീസർമാർ തുടങ്ങിയവർ പ്രസംഗിച്ചു. കായകൽപ്പ് അവാർഡ്, എൻക്യുഎഎസ് അംഗീകാരം എന്നിവ നേടിയ പാറത്തോട് കുടുംബാരോഗ്യകേന്ദ്രത്തെ ചടങ്ങില്‍ ആദരിച്ചു.
പാറത്തോട് പഞ്ചായത്തിന്റെ ഫണ്ടിൽനിന്ന് 30 ലക്ഷം രൂപയും ദേശീയ ആരോഗ്യ മിഷൻ ഫണ്ടിൽനിന്ന് ഏഴു ലക്ഷം രൂപയും വിനിയോഗിച്ചാണ് ഇടക്കുന്നം ജനകീയ ആരോഗ്യകേന്ദ്രം നവീകരിച്ചത്. ഹെൽത്ത് ഗ്രാൻഡിൽനിന്ന് 55 ലക്ഷം രൂപ ചെലവിട്ടാണ് പാറത്തോട് മെയിൻ സെന്റർ ജനകീയാരോഗ്യ കേന്ദ്രത്തിന് കെട്ടിടം നിർമിക്കുന്നത്.