എ​രു​മേ​ലി: ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി ദി​ന​ത്തി​ൽ എ​രു​മേ​ലി ടൗ​ണി​ലേ​ക്ക് വിവിധയിടങ്ങളിൽനിന്ന് ശോ​ഭാ​യാ​ത്ര​ക​ൾ നടന്നു. കൃ​ഷ്ണ​ലീ​ല നൃ​ത്ത​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ചു. ക​ന​ക​പ്പ​ലം, രാ​ജീ​വ്‌ ഭ​വ​ൻ, ശ്രീ​നി​പു​രം, നെ​ടു​ങ്കാ​വു​വ​യ​ൽ, മ​റ്റ​ന്നൂ​ർ​ക്ക​ര, ക​രി​ങ്ക​ല്ലു​മ്മു​ഴി, പൊ​രി​യ​ന്മ​ല, പാ​ത്തി​ക്ക​ക്കാ​വ്, ഒ​ഴ​ക്ക​നാ​ട്, നേ​ർ​ച്ച​പ്പാ​റ, വാ​ഴ​ക്കാ​ല, വ​യ​ലാ​പ​റ​മ്പ്, കൊ​ടി​ത്തോ​ട്ടം, ചെ​മ്പ​ക​പ്പാ​റ, മ​ണി​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ശോ​ഭാ​യാ​ത്ര​ക​ൾ എ​രു​മേ​ലി ടൗ​ണി​ൽ സം​ഗ​മി​ച്ച് പേ​ട്ട​ക്ക​വ​ല​യി​ൽ​നി​ന്നു ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ​ത്തി സ​മാ​പി​ച്ചു.

മു​ക്കൂ​ട്ടു​ത​റ തി​രു​വ​മ്പാ​ടി ക്ഷേ​ത്ര​ത്തി​ലും ചേ​ന​പ്പാ​ടി പൂ​ത​ക്കു​ഴി ശ്രീ ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ലും ഉ​റി​യ​ടി ഉ​ൾ​പ്പെ​ടെ വി​പു​ല​മാ​യ ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്തി. ഇ​ട​ക​ട​ത്തി, പ​ന​യ്ക്ക​വ​യാ​ൽ, എ​രു​ത്വാ​പ്പു​ഴ, പാ​ണ​പി​ലാ​വ്, മു​ട്ട​പ്പ​ള്ളി, എ​ലി​വാ​ലി​ക്ക​ര, പ്ര​പ്പോ​സ്, വെ​ൺ​കു​റി​ഞ്ഞി, ഓ​ല​ക്കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ക്കൂ​ട്ടു​ത​റ ടൗ​ണി​ൽ വി​വി​ധ ശോ​ഭാ​യാ​ത്ര​ക​ൾ എ​ത്തി മ​ഹാ​ശോ​ഭാ​യാ​ത്ര​യാ​യി തി​രു​വ​മ്പാ​ടി ക്ഷേ​ത്ര​ത്തി​ലെ​ത്തി സ​മാ​പി​ച്ചു. തു​ട​ർ​ന്ന് പ്ര​സാ​ദ വി​ത​ര​ണ​വും ഭ​ജ​ന​യും രാ​ത്രി 11ന് ​അ​വ​താ​ര പൂ​ജ​യും അ​വ​താ​ര ദ​ർ​ശ​ന​വും ന​ട​ത്തി.