ച​​​ങ്ങ​​​നാ​​​ശേ​​​രി: നി​​​റ​​​ങ്ങ​​​ളി​​​ല്‍ ചാ​​​ലി​​​ച്ചെ​​​ടു​​​ത്ത കോ​​​ഴി​​​ക്കു​​​ഞ്ഞു​​​ങ്ങ​​​ളു​​​മാ​​​യി തേ​​​നി സ്വ​​​ദേ​​​ശി ശ്രീ​​​നി​​​വാ​​​ന്‍ ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ല്‍ എ​​​ത്തി. ചു​​​വ​​​പ്പ്, മ​​​ഞ്ഞ, റോ​​​സ്, പ​​​ച്ച, നീ​​​ല നി​​​റ​​​ങ്ങ​​​ളു​​​ള്ള കോ​​​ഴി​​​ക്കു​​​ഞ്ഞു​​​ങ്ങ​​​ളെ​​​യാ​​​ണ് വി​​​ല്പ​​​നയ്​​​ക്കെ​​​ത്തി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. നി​​​റ​​​മു​​​ള്ള​​​ത് പൂ​​​വ​​​ന്‍കു​​​ഞ്ഞു​​​ങ്ങ​​​ളും വെ​​​ള്ള നി​​​റ​​​ത്തി​​​ലു​​​ള്ള​​​വ പി​​​ടയുമാ​​​ണെ​​​ന്ന് ശ്രീ​​​നി​​​വാ​​​സ​​​ന്‍ പ​​​റ​​​യു​​​ന്നു.

അ​​​ഞ്ചു പൂ​​​വ​​​ന്‍ കു​​​ഞ്ഞു​​​ങ്ങ​​​ള്‍ക്ക് നൂ​​​റ്, നാ​​​ലു പി​​​ട കു​​​ഞ്ഞു​​​ങ്ങ​​​ള്‍ക്ക് 100 എ​​​ന്ന ക്ര​​​മ​​​ത്തി​​​ലാ​​​ണ് വി​​​ല. ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ലെ കോ​​​ഴി, മു​​​ട്ട ഗ്രാ​​​മ​​​മാ​​​യ പ്ര​​​ശ​​​സ്ത​​​മാ​​​യ നാ​​​മ​​​ക്ക​​​ലി​​​ല്‍ നി​​​ന്നും സ്വ​​​ന്തം സ്‌​​​കൂ​​​ട്ട​​​റി​​​ലാ​​​ണ് ശ്രീ​​​നി​​​വാ​​​സ​​​ന്‍ കോ​​​ഴി​​​ക്കു​​​ഞ്ഞു​​​ങ്ങ​​​ളെ ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ല്‍ എ​​​ത്തി​​​ക്കു​​​ന്ന​​​ത്. നി​​​റ​​​ങ്ങ​​​ളാല്‍ ആ​​​ക​​​ര്‍ഷി​​​ക്ക​​​പ്പെ​​​ട്ട് പ​​​ല​​​രും കോ​​​ഴി​​​ക്കു​​​ഞ്ഞു​​​ങ്ങ​​​ളെ വാ​​​ങ്ങു​​​ന്നു​​​ണ്ട്.