ക്രൈസ്തവരക്ഷ കുരിശിലൂടെ: ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍
1591857
Monday, September 15, 2025 7:17 AM IST
കത്തുരുത്തി: കുരിശിലൂടെ മാത്രമേ ക്രൈസ്തവന് രക്ഷ നേടാനാവൂയെന്ന് ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍. ക്രിസ്തുവിനെ സ്വീകരിക്കുന്ന ഏവനും രക്ഷനേടാന്‍ ദൈവം നല്കിയ ഏകമാര്‍ഗവും കുരിശാണെന്ന് അദ്ദേഹം പറഞ്ഞു. കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന താഴത്തുപള്ളിയില്‍ നടന്ന വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിനോടുനുബന്ധിച്ചു ടൗണിലെ കുരിശടിയിലെ തിരുക്കര്‍മങ്ങളുടെ സമാപനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. സ്റ്റാന്‍ലി മങ്ങാട്ട് സിഎംഎഫ് കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് പള്ളിയില്‍നിന്നു കടുത്തുരുത്തി ടൗണിലെ കുരിശടിയിലേക്ക് തിരുനാള്‍ പ്രദക്ഷിണം നടന്നു. കുരിശടിയില്‍ നടന്ന പ്രാര്‍ഥനകള്‍ക്ക് ഫാ. ഫ്രാന്‍സീസ് പുത്തന്‍പുര വിസി കാര്‍മികത്വം വഹിച്ചു. സഹവികാരി ഫാ.ജോണ്‍ നടുത്തടം, ഫാ. ബിജു ഇളംപ്ലാശേരില്‍ സിഎംഎഫ് തുടങ്ങിയവരും നൂറുകണക്കിന് വിശ്വാസികളും തിരുകര്‍മങ്ങളില്‍ പങ്കെടുത്തു.