സ്കൂട്ടറും കാറും കൂട്ടിയിടിച്ച് ദേവാലയശുശ്രൂഷി മരിച്ചു
1591865
Monday, September 15, 2025 7:17 AM IST
ചങ്ങനാശേരി: സ്കൂട്ടറും കാറും ഇടിച്ചുണ്ടായ അപകടത്തില്‍ കുറിച്ചി നായ്ക്കമഠത്തില് ജോസഫ് പുന്നൂസ് (65) മരിച്ചു. ചിങ്ങവനം സെന്റ് മേരീസ് ശാലേം പള്ളിയിലെ പ്രധാന ശുശ്രൂഷകനായിരുന്നു. ശനിയാഴ്ച രാത്രി ഏഴിനു കുറിച്ചി ഔട്ട്പോസ്റ്റ്-കൈനടി റോഡില്‍ ആനമുക്ക് ഭാഗത്തായിരുന്നു അപകടം.
നിയന്ത്രണം നഷ്ടമായ കാര്‍ ജോസഫ് സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം ഇന്നു വൈകുന്നേരം നാലിന് ചിങ്ങവനം സെന്റ് മേരീസ് ശാലേം പള്ളിയില്‍ പൊതുദര്‍ശനത്തിനുശേഷം കുറിച്ചിയിലെ വസതിയില്‍ എത്തിക്കും.
സംസ്കാരം നാളെ (ചൊവ്വ) 11ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം 12ന് കുറിച്ചി മാര്‍ ഇഗ്നാത്തിയോസ് ക്നാനായ പള്ളിയില്‍. ഭാര്യ കുറിച്ചി കൊല്ലംപറമ്പില്‍ ലീലാമ്മ ജോസഫ്, മക്കള്‍: ജോസിനി, ലിജോ, ലിന്റു. മരുമക്കള്‍: മജു (മാന്നാര്‍), രേണു (ഇല്ലിക്കൽ), അനീഷ് (മഴുക്കീര്‍).