പാ​ലാ: അ​ല്‍​ഫോ​ന്‍​സ കോ​ള​ജ് കെ​മി​സ്ട്രി വി​ഭാ​ഗം 1967 മു​ത​ല്‍ 2025 വ​രെ​യു​ള്ള ബാ​ച്ചു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ സം​ഗ​മം കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തി. റി​ട്ട. ഡി​ജി​പി ഡോ. ​ബി. സ​ന്ധ്യ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ഥി​ക​ള്‍ ത​ങ്ങ​ളു​ടെ ആ​ത്മ​വി​ദ്യാ​ല​യ​ത്തി​ന് പ​ട​ര്‍​ന്നു​പ​ന്ത​ലി​ക്കാ​നു​ള്ള വ​ള​മാ​യി മാ​റ​ണ​മെ​ന്ന് പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​നി കൂ​ടി​യാ​യ ഡോ. ​ബി. സ​ന്ധ്യ ഓ​ര്‍​മി​പ്പി​ച്ചു.

കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​മി​നി​മോ​ള്‍ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൂ​ര്‍​വ വി​ദ്യാ​ര്‍​കെ​മി​സ്ട്രി വി​ഭാ​ഗ​ത്തി​ല്‍ നി​ന്ന് വി​ര​മി​ച്ച അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ച് 58 വ​ര്‍​ഷ​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ ചേ​ര്‍​ന്നു ന​ട​ത്തി​യ ഗു​രു​വ​ന്ദ​നം ഹൃ​ദ്യ​മാ​യി​രു​ന്നു.

പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ ചേ​ര്‍​ന്നൊ​രു​ക്കി​യ "ഫ്രം ​ഫ​യ​ര്‍ അ​ള്‍​ട്ടേ​ഴ്സ് ടു ​നാ​നോ പാ​ര്‍​ട്ടി​ക്കി​ള്‍​സ് ദ ​കെ​മി​ക്ക​ല്‍ വി​സ്ഡം ഓ​ഫ് ഇ​ന്ത്യ' എ​ന്ന ഗ്ര​ന്ഥ​ത്തി​ന്‍റെ​യും അ​ധ്യാ​പ​ക​ര്‍ ചേ​ര്‍​ന്നൊ​രു​ക്കി​യ "ലാ​ന്‍റേ​ണ്‍​സ് ഫ്‌​ളെ​യിം​സ് ദാ​റ്റ് നെ​വ​ര്‍ ഫെ​യ്ഡ്' എ​ന്ന ഗ്ര​ന്ഥ​ത്തി​ന്‍റെ​യും പ്ര​കാ​ശ​ന​വും ഡോ. ​ത​ങ്ക​മ്മ, ഡോ. ​ലൂ​സി മാ​ത്യു എ​ന്നി​വ​രു​ടെ പേ​രി​ല്‍ ആ​രം​ഭി​ക്കു​ന്ന എ​ന്‍​ഡോ​വ്‌​മെ​ന്‍റു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. വ​കു​പ്പ് മേ​ധാ​വി ഡോ. ​സി​സ്റ്റ​ര്‍ ജില്ലി ജ​യിം​സ് സ്വാ​ഗ​തം പ​റ​ഞ്ഞു.