സാംസ്കാരിക സമ്മേളനവും ലൈബ്രറി പ്രവർത്തകസംഗമവും
1591616
Sunday, September 14, 2025 11:13 PM IST
പനമറ്റം: പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന വെളിയന്നൂർ ദേശാഭിമാനി വായനശാലയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനവും ലൈബ്രറി പ്രവർത്തക സംഗമവും നടത്തി.
സംസ്ഥാന ലൈബ്രറി കൗൺസിലംഗം കെ. രാജേഷ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.എൻ. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാദമി അംഗം മോബിൻ മോഹൻ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. ബാബുലാൽ, സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, ജോയിന്റ് സെക്രട്ടറി കെ.ആർ. മന്മഥൻ, പൊൻകുന്നം സെയ്ദ്, ടി.പി. രാധാകൃഷ്ണൻനായർ, വായനശാലാ സെക്രട്ടറി പി.എസ്. രാജീവ്, കെ. ഷിബു, എസ്. ജയകൃഷ്ണൻ, പനമറ്റം രാജീവ്, ടി.എൻ. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.