വീടിന്റെ താക്കോൽദാനം
1591858
Monday, September 15, 2025 7:17 AM IST
വെച്ചൂർ: വെച്ചൂർ പഞ്ചായത്ത് ലൈഫ് മിഷൻ ഭവനപദ്ധതി പ്രകാരം നിർമിച്ച വീടിന്റെ താക്കോൽദാനം ആറാം വാർഡിലെ മറിയം ഐക്കരപ്പറമ്പിലിന് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ കൈമാറി. വീടു നിർമിക്കുന്നതിനായി കരാറിൽ ഏർപ്പെട്ട 118 പേർക്ക് ആദ്യഗഡു നൽകിയതായി കെ.ആർ. ഷൈലകുമാർപറഞ്ഞു.
ഗുണഭോക്താക്കളുടെ ഭവനനിർമാണം പുരോഗമിക്കുകയാണ്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് അധ്യക്ഷത വഹിച്ചു.