തുലാപ്പള്ളി സെന്റ് ജോർജ് പള്ളി പാരിഷ് ഹാൾ ഉദ്ഘാടനം
1591893
Monday, September 15, 2025 11:45 PM IST
കണമല: തുലാപ്പള്ളി സെന്റ് ജോർജ് പള്ളി പാരിഷ് ഹാളിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ നിർവഹിച്ചു.
എരുമേലി ഫൊറോന വികാരി ഫാ. അഗസ്റ്റിൻ പുതുപ്പറമ്പിൽ, തുലാപ്പള്ളി സെന്റ് ജോർജ് പള്ളി വികാരി ഫാ. ബെന്നി തട്ടാംപറമ്പിൽ, എയ്ഞ്ചൽവാലി സെന്റ് മേരീസ് പള്ളി വികാരി ഫാ. തോമസ് തെക്കേമുറി, മൂലക്കയം മലങ്കര സെന്റ് മേരീസ് പള്ളി വികാരി ഫാ. മാത്യു, തുലാപ്പള്ളി സെന്റ് തോമസ് മാർത്തോമ്മാ പള്ളി വികാരി ഫാ. എബിൻ, എരുത്വാപ്പുഴ ഉണ്ണിമിശിഹാ പള്ളി വികാരി ഫാ. ജോബി അറയ്ക്കപ്പറമ്പിൽ, വാർഡ് മെംബർ റിൻസി ബൈജു, നാറാണംതോട് എസ്എൻഡിപി ഭാരവാഹി സന്തോഷ് ഓലിക്കൽ, തുലാപ്പള്ളി എൻഎസ്എസ് കരയോഗം ഭാരവാഹി കെ.ജി. പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.
മുൻ വികാരി ഫാ. പീറ്റർ മേസ്തിരിപറമ്പിലാണ് പാരിഷ് ഹാൾ നിർമാണത്തിനു തുടക്കം കുറിച്ചത്. തുടർന്ന് വികാരി ഫാ. ബെന്നി തട്ടാംപറമ്പിൽ, കൈക്കാരന്മാരായ ബിജു പുള്ളോലിൽ, അല്ലേസ് കുളങ്ങര എന്നിവരുടെ നേതൃത്വത്തിൽ നിർമാണം പൂർത്തിയാക്കുകയായിരുന്നു.