കെ​​​എ​​​സ്ഇ​​​ബി​​​യു​​​ടെ വാ​​​ട​​​ക കു​​​ടി​​​ശി​​​ക 40 ല​​​ക്ഷം രൂ​​​പ; നി​​​യ​​​മന​​​ട​​​പ​​​ടി​​​യു​​​മാ​​​യി പ​​​ഞ്ചാ​​​യ​​​ത്ത്

കൂ​​​രോ​​​പ്പ​​​ട: പ​​​ഞ്ചാ​​​യ​​​ത്തി​​​നു വാ​​​ട​​​ക​​​യും വാ​​​ട​​​ക കു​​​ടി​​​ശി​​​ക​​​യും ന​​​ല്‍കാ​​​ന്‍ ത​​​യാ​​​റാ​​​കാ​​​ത്ത കെ​​​എ​​​സ്ഇ​​​ബി കാ​​​ല്‍ ല​​​ക്ഷ​​​ത്തോ​​​ളം രൂ​​​പ വാ​​​ട​​​ക ന​​​ല്‍കി സ്വ​​​കാ​​​ര്യ കെ​​​ട്ടി​​​ട​​​ത്തി​​​ലേ​​​ക്കു മാ​​​റി. പ​​​ഞ്ചാ​​​യ​​​ത്തി​​​ന്‍റെ ഷോ​​​പ്പിം​​​ഗ് കോം​​​പ്ല​​​ക്‌​​​സി​​​ല്‍ പ്ര​​​വ​​​ര്‍ത്തി​​​ച്ചി​​​രു​​​ന്ന വൈ​​​ദ്യു​​​തി ഓ​​​ഫീ​​​സാ​​​ണ് പ​​​ഞ്ചാ​​​യ​​​ത്ത് വാ​​​ട​​​ക ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് സ്വ​​​കാ​​​ര്യ വ്യ​​​ക്തി​​​യു​​​ടെ കെ​​​ട്ടി​​​ട​​​ത്തി​​​ലേ​​​ക്കു കാ​​​ല്‍ ല​​​ക്ഷം രൂ​​​പ വാ​​​ട​​​ക ന​​​ല്‍കി മാ​​​റി​​​യ​​​ത്.

വൈ​​​ദ്യു​​തി ബോ​​​ര്‍ഡ് കൂ​​​രോ​​​പ്പ​​​ട പ​​​ഞ്ചാ​​​യ​​​ത്തി​​​നു ന​​​ല്‍കാ​​​നു​​​ള്ള​​​ത് 40 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ വാ​​​ട​​​ക കു​​​ടി​​​ശി​​​ക​​​യാ​​​ണ്. 2016ല്‍ ​​​വൈ​​​ദ്യു​​​തി ബോ​​​ര്‍ഡ് സെ​​​ക്‌​​​ഷ​​​ന്‍ ഓ​​​ഫീ​​​സ് ആ​​​രം​​​ഭി​​​ച്ച​​​പ്പോ​​​ള്‍ അ​​​ന്ന​​​ത്തെ പ​​​ഞ്ചാ​​​യ​​​ത്ത് ഭ​​​ര​​​ണ​​​സ​​​മി​​​തി ര​​​ണ്ടു വ​​​ര്‍ഷ​​​ത്തേ​​​ക്കു വാ​​​ട​​​ക ര​​​ഹി​​​ത​​​മാ​​​യി പ​​​ഞ്ചാ​​​യ​​​ത്തി​​​ന്‍റെ കെ​​​ട്ടി​​​ടം ന​​​ല്‍കി​​​യി​​​രു​​​ന്നു. 2018 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ല്‍ വാ​​​ട​​​ക ഇ​​​ള​​​വ് അ​​​വ​​​സാ​​​നി​​​ച്ചു.

2018 ഫെ​​​ബ്രു​​​വ​​​രി മു​​​ത​​​ല്‍ 2025 ഫെ​​​ബ്രു​​​വ​​​രി വ​​​രെ​​​യു​​​ള്ള വാ​​​ട​​​ക​​​യി​​​ന​​​ത്തി​​​ല്‍ കെ​​​എ​​​സ്ഇ​​​ബി പ​​​ഞ്ചാ​​​യ​​​ത്തി​​​ന് ന​​​ല്‍കാ​​​നു​​​ള്ള​​​ത് 40 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ്. ഇ​​​പ്പോ​​​ഴ​​​ത്തെ ഭ​​​ര​​​ണ​​​സ​​​മി​​​തി അ​​​ധി​​​കാ​​​ര​​​ത്തി​​​ല്‍ വ​​​ന്ന ഉ​​​ട​​​നെ​​​ത​​​ന്നെ വാ​​​ട​​​ക കു​​​ടി​​​ശി​​​ക ന​​​ല്‍ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പ​​​ല ത​​​വ​​​ണ നോ​​​ട്ടീ​​​സ് ന​​​ല്‍കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍, യാ​​​തൊ​​​രു ന​​​ട​​​പ​​​ടി​​​ക​​​ളു​​​മു​​​ണ്ടാ​​​യി​​​ല്ല.

ധ​​​ന​​​വ​​​കു​​​പ്പ് വാ​​​ട​​​ക വാ​​​ങ്ങു​​​ന്ന​​​തി​​​ല്‍ വീ​​​ഴ്ച വ​​​രു​​​ത്തി​​​യ​​​തി​​​നു പ​​​ഞ്ചാ​​​യ​​​ത്തി​​​നു നോ​​​ട്ടീ​​​സും ക​​​ര്‍ശ​​​ന ന​​​ട​​​പ​​​ടി​ ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പും ന​​​ല്‍കി​​​യി​​​ട്ടു​​​ണ്ട്. പ​​​ഞ്ചാ​​​യ​​​ത്ത് ഭ​​​ര​​​ണ​​​സ​​​മി​​​തി യോ​​​ഗം ഏ​​​ക​​​ക​​​ണ്ഠ​​​മാ​​​യി കെ​​​എ​​​സ്ബി​​​യി​​​ല്‍നി​​​ന്നു വാ​​​ട​​​ക ഈ​​ടാ​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ​​ക്കു പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ച്ചു.

വൈ​​​ദ്യു​​​തി​ മ​​​ന്ത്രി​​​യെ നേ​​​രി​​​ല്‍ക​​ണ്ട സ​​​ര്‍വ​​​ക​​​ക്ഷി സം​​​ഘം സാ​​​മ്പ​​​ത്തി​​​ക വ​​​രു​​​മാ​​​ന​​​ത്തി​​​ല്‍ പി​​​ന്നാ​​​ക്കം നി​​​ല്‍ക്കു​​​ന്ന പ​​​ഞ്ചാ​​​യ​​​ത്തി​​നു കെ​​​എ​​​സ്ഇ​​​ബി വാ​​​ട​​​ക കു​​​ടി​​​ശി​​​ക ന​​​ല്‍ക​​​ണ​​​മെ​​​ന്ന നി​​​വേ​​​ദ​​​ന​​​വും ന​​​ല്‍കി​​​യി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ൽ, സ്വ​​​കാ​​​ര്യ വ്യ​​​ക്തി​​​യു​​​ടെ കെ​​​ട്ടി​​​ട​​​ത്തി​​​ലേ​​​ക്ക് ഓ​​​ഫീ​​​സ് മാ​​​റ്റി​​​യ​​​ത് ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളെ​​​യോ പൊ​​​തു​​​പ്ര​​​വ​​​ര്‍ത്ത​​​ക​​​രെ​​​യോ അ​​​റി​​​യി​​​ച്ചി​​​ട്ടി​​​ല്ലെ​​ന്നു പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​മ്പി​​​ളി മാ​​​ത്യു​​​വും സെ​​​ക്ര​​​ട്ട​​​റി എ​​​സ്. സു​​​നി​​​മോ​​​ളും പ​​​റ​​​ഞ്ഞു. വാ​​​ട​​​ക കു​​​ടി​​​ശി​​​ക ഈ​​​ടാ​​​ക്കാ​​​നു​​​ള്ള നി​​​യ​​​മ ന​​​ട​​​പ​​​ടി​​​യു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​കു​​​മെ​​​ന്നു പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് പ​​​റ​​​ഞ്ഞു.