റേഡിയേഷന് ഓങ്കോളജി കേന്ദ്രത്തിന്റെ നിര്‍മാണോദ്ഘാടനം ഇന്ന് പാലായിൽ
1592259
Wednesday, September 17, 2025 6:38 AM IST
കോട്ടയം: ജില്ലയില്‍ ആരോഗ്യവകുപ്പിന് കീഴിലുള്ള ആദ്യ റേഡിയേഷന് ഓങ്കോളജി കേന്ദ്രത്തിന്റെ നിര്‍മാണോദ്ഘാടനം ഇന്നു പാലാ ജനറല്‍ ആശുപത്രിയില്‍ നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ജോസ് കെ. മാണി എംപി തറക്കല്ലിടും.
ജോസ് കെ. മാണി എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 2.45 കോടി രൂപ ചെലവിട്ട് 4996 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് റേഡിയേഷന് ഓങ്കോളജി ബ്ലോക്ക് നിര്‍മിക്കുന്നത്. ഇവിടേക്കാവശ്യമായ യന്ത്രങ്ങള്‍ വാങ്ങുന്നതിനു ജില്ലാ പഞ്ചായത്ത് 1.05 കോടി രൂപയും പാലാ നഗരസഭ 1.67 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കെട്ടിട നിര്മാണത്തിനുവേണ്ടി ദേശീയ ആരോഗ്യ മിഷന് ഒരു കോടി രൂപ നല്‍കും. കെട്ടിടം പൂര്‍ത്തിയാകുന്നതോടെ കേന്ദ്ര ആണവോര്‍ജവകുപ്പ് ആധുനിക റേഡിയേഷന് സംവിധാനം ഒരുക്കുന്നതിനായി അനുവദിച്ച അഞ്ചു കോടി രൂപയുടെ ഗ്രാന്റും ലഭ്യമാകുമെന്ന് ജോസ് കെ. മാണി എംപി പറഞ്ഞു.