മാ​ന്നാ​നം: കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച നാ​ഷ​ണ​ൽ ഇ​ന്‍റ​ർ സ്കൂ​ൾ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ന​ടു​വ​ണ്ണൂ​ർ എ​ച്ച്എ​സ്എ​സ് കോ​ഴി​ക്കോ​ടും പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ സേ​ലം ഭാ​ര​തി​യാ​ർ മെ​ട്രി​ക് എ​ച്ച്എ​സ്എ​സും ജേ​താ​ക്ക​ൾ.

ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് അ​ണ്ട​ർ 16 വി​ഭാ​ഗ​ത്തി​ൽ കോ​ട്ട​യം ഗി​രി​ദീ​പം സ്കൂ​ളും അ​ണ്ട​ർ 19 ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ വേ​ല​മ്മാ​ൾ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ പൊ​ന്നേ​രി​യും അ​ണ്ട​ർ 19 പെ​ൺ​കു​ട്ടി​ക​ളു​ടെ കാ​റ്റ​ഗ​റി​യി​ൽ കോ​ട്ട​യം മൗ​ണ്ട് കാ​ർ​മ​ൽ എ​ച്ച്എ​സ്എ​സും ജേ​താ​ക്ക​ളാ​യി.

മാ​ന്നാ​നം സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശ്ര​മം പ്രി​യോ​ർ റ​വ.​ഡോ. കു​ര്യ​ൻ ചാ​ല​ങ്ങാ​ടി സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ രാ​ജ്യാ​ന്ത​ര വോ​ളി​ബോ​ൾ താ​ര​വും ഇ​ന്ത്യ​ൻ വോ​ളി​ബോ​ൾ ടീം ​മു​ൻ ക്യാ​പ്റ്റ​നു​മാ​യ അ​ബ്ദു​ൾ റ​സാ​ഖ് വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. വി​ജ​യി​ക​ൾ​ക്ക് കെ​ഇ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. ജ​യിം​സ് മു​ല്ല​ശേ​രി സി​എം​ഐ ട്രോ​ഫി​ക​ളും അ​വാ​ർ​ഡു​ക​ളും വി​ത​ര​ണം ചെ​യ്തു.

കെ​ഇ റ​സി​ഡ​ന്‍റ്സ് പ്രി​ഫെ​ക്ട് ഫാ. ​ഷൈ​ജു സേ​വ്യ​ർ സി​എം​ഐ, സ്കൂ​ൾ ബ​ർ​സാ​ർ ഫാ. ​ബി​ബി​ൻ തോ​മ​സ് സി​എം​ഐ, ഏ​റ്റു​മാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ അ​ന്ന​മ്മ മാ​ണി, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജ​യ്സ​ൺ ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​ന്ദു പി. ​നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.