കാറും ബുള്ളറ്റും കൂട്ടിയിടിച്ചു; യുവാവിനു ഗുരുതര പരിക്ക്
1592340
Wednesday, September 17, 2025 7:28 AM IST
പെരുവ: നിയന്ത്രണംവിട്ടെത്തിയ കാറും ബുള്ളറ്റും കൂട്ടിയിടിച്ചു ബുള്ളറ്റ് യാത്രക്കാരനായ യുവാവിനു ഗുരുതര പരിക്ക്.
കഴിഞ്ഞ ദിവസം വൈകുന്നേരം ആറോടെ തലയോലപ്പറമ്പ് - പെരുവ റോഡില്‍ കാഞ്ഞിരവളവിന് സമീപമാണ് അപകടം. വൈക്കം മറവന്തുരുത്ത് സ്വദേശി പടിഞ്ഞാറേമേനാത്ത് മിഥുന് സോമന് (32) ആണ് പരിക്കേറ്റത്.
മിഥുനെ ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്നു വിദഗ്ദ്ധ ചികിത്സയ്ക്കായി തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. തലയോലപ്പറമ്പ് ഭാഗത്തു നിന്നെത്തിയ കാറും പെരുവയില്നിന്നു വൈക്കത്തേക്ക് പോവുകയായിരുന്ന ബുള്ളറ്റുമാണ് കൂട്ടിയിടിച്ചത്. വെള്ളൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.