തിരുഹൃദയസമാജം നാടിന്റെ ഹൃദയത്തുടിപ്പ്: മാര്‍ മാത്യു മൂലക്കാട്ട്
1592027
Tuesday, September 16, 2025 5:54 AM IST
കോട്ടയം: തിരുഹൃദയസമാജം നാടിന്റെ ഹൃദയത്തുടിപ്പാണെന്ന് കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്. 1925-ല്‍ സ്ഥാപിതമായ കിഴക്കേ നട്ടാശേരി തിരുഹൃദയസമാജത്തിന്റെ ശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തിരുക്കുടുംബ ക്നാനായ കത്തോലിക്ക പള്ളിയില്‍ മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന കൃതജ്ഞതാ ദിവ്യബലിക്കുശേഷം സംഘടനയുടെ ശതാബ്ദി സ്മാരക മന്ദിരത്തിന്റെ വെഞ്ചരിപ്പും ആര്‍ച്ച്ബിഷപ് നിര്‍വഹിച്ചു. തിരുഹൃദയസമാജം പ്രസിഡന്റ് കെ.ജെ. ജോസഫ് കൊച്ചുപാലത്താനത്ത് അധ്യക്ഷത വഹിച്ചു. സംഘടനയുടെ ആധ്യാത്മിക ഉപദേഷ്ടാവും വികാരിയുമായ ഫാ. ഷൈജു കല്ലുവെട്ടാംകുഴി അനുഗ്രഹ പ്രഭാഷണവും റവ. ഡോ. തോമസ് പുതിയകുന്നേല്‍, റവ. ഡോ. മാത്യു കുരിയത്തറ, ജോസ് ജെ. മറ്റത്തില്‍ എന്നിവര്‍ ശതാബ്ദി ആശംസാസന്ദേശവും നല്കി.
സെക്രട്ടറി ബെന്നി മാളിയേക്കമറ്റം, ജനറല്‍ കണ്‍വീനര്‍ ജോയി മണപ്പള്ളില്‍, ഭാരവാഹികളായ സിബി തച്ചിരിക്കമാലില്, സിബി കൊട്ടിപ്പള്ളില്‍, ജോബി കൊച്ചുപാലത്താനം, ഡോ. ജെയ്സണ്‍ ഫിലിപ്പ് ആലപ്പാട്ട്, അലക്സ് കാവില്‍ എന്നിവര്‍ പ്രസംഗിച്ചു. തിരുഹൃദയസമാജത്തിന്റെ ആരോഗ്യ-വിദ്യാഭ്യാസ-സാമൂഹ്യ മേഖലകളില്‍ ഒരു വര്‍ഷം നീണ്ടുനിന്ന ശതാബ്ദി കര്‍മപരിപാടികള്‍ക്കാണ് സമാപനമായത്.