നിഖ്യാ വിശ്വാസപ്രമാണത്തിന്റെ 1700-ാമത് വാര്‍ഷികാഘോഷങ്ങള്‍ നാളെ
1592007
Tuesday, September 16, 2025 5:53 AM IST
കോട്ടയം: സിഎസ്ഐ ബിഷപ് മാണി ഇന്‍സ്റ്റിറ്റ്യൂട്ടും ബിഷപ് മാണി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന നിഖ്യാ വിശ്വാസ പ്രമാണത്തിന്റെ 1700-ാമത് വാര്‍ഷികാഘോഷങ്ങള്‍ നാളെ സിഎസ്ഐ റിട്രീറ്റ് സെന്ററില്‍ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിനു ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും. ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന് അധ്യക്ഷത വഹിക്കും.
റവ. ഡോ. കെ.എം. ജോര്‍ജ് വിഷയാവതരണം നടത്തും. വിവിധ സഭകളുടെ കോട്ടയം ഭദ്രാസനാധിപരായ ഡോ. യൂഹന്നാന്‍ മാര്‍ ദിയസ്ക്കോറസ്, ഡോ. തോമസ് മാര്‍ തിമോത്തിയോസ്, തോമസ് മാര്‍ തിമോത്തിയോസ് എന്നിവര്‍ പ്രസംഗിക്കും.