ഭൂപതിവ് ചട്ടഭേദഗതി: കോൺഗ്രസ് പ്രതിഷേധിച്ചു
1592260
Wednesday, September 17, 2025 6:38 AM IST
കൊക്കയാര്‍: സര്‍ക്കാരിന്റെ ഭൂപതിവ് ചട്ട ഭേദഗതി തട്ടിപ്പിനെതിരേ കോണ്‍ഗ്രസ് കൊക്കയാര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി. നാരകംപുഴ യൂണിയന് ബാങ്ക് ജംഗ്ഷനില്‍ നടന്ന പ്രതിഷേധസമരം ഡിസിസി അംഗം നൗഷാദ് വെംബ്ലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സണ്ണി തുരുത്തിപ്പള്ളി അധ്യക്ഷത വഹിച്ചു.
സ്വര്‍ണലത അപ്പുക്കുട്ടന്, സുരേഷ് ഓലിക്കല്‍, അയൂബ്ഖാന് കട്ടപ്ലാക്കല്‍, പി.ജെ. വര്‍ഗീസ്, കെ.എച്ച്. തൗഫീക്,പി.കെ. ഷാജി, ഡി. രാജീവ്, മാത്യു കമ്പിയില്‍, ഐസിമോള്‍ വിപിന്‍, പി.പി. ശ്രിനവാസന്‍, സ്റ്റാന്‍ലി സണ്ണി, സുനിത ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.
പെരുവന്താനം: കോൺഗ്രസ് പെരുവന്താനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭൂപതിവ് ചട്ടഭേദഗതിയുടെ പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചു. ഭൂപതിവ് ചട്ടഭേദഗതിയുടെ മറവിൽ ജില്ലയിലെ ഭൂപ്രശ്നങ്ങൾ സങ്കീർണമാക്കിയ ഇടതുസർക്കാരിന്റെ കർഷക വഞ്ചനയ്ക്കെതിരേ കോൺഗ്രസ് നടത്തിവരുന്ന സമരത്തിന്റെ ഭാഗമായാണ് പ്രതിഷേധിച്ചത്.