കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു
1592261
Wednesday, September 17, 2025 6:38 AM IST
പൊൻകുന്നം: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു.
സിപിഎം വാഴൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ നടന്ന രൂപീകരണയോഗം സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി ഡി. ബൈജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം എസ്. ശ്രീരേഖ അധ്യക്ഷത വഹിച്ചു. ഗിരീഷ് എസ്. നായർ, വി.ജി. ലാൽ, പി.കെ. നസീർ, ഐ.എസ്. രാമചന്ദ്രൻ, ടി.ആർ. രവിചന്ദ്രൻ, ടി.എൻ. ഗിരീഷ് കുമാർ, പി.കെ. സജികുമാർ, ബി. ഗൗതം, ജില്ലാ പ്രസിഡന്റ് പി.കെ. സുജിത്ത്, എ.ജെ. ഗിരീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികളായി ടി.ആർ. രഘുനാഥൻ, കെ. അനിൽകുമാർ, റെജി സഖറിയ, കെ. രാജേഷ്, വി.ജി. ലാൽ, ബി. സുരേഷ് കുമാർ, ഡി. ബൈജു, സി.ആർ. ശ്രീകുമാർ-രക്ഷാധികാരികൾ, ഗിരീഷ് എസ്. നായർ-ചെയർമാൻ, ഐ.എസ്. രാമചന്ദ്രൻ, പ്രഫ. എം.കെ. രാധാകൃഷ്ണൻ, ടി.ആർ. രവിചന്ദ്രൻ-വൈസ് ചെയർമാൻ, എ.ജെ. ഗിരീഷ് കുമാർ-കൺവീനർ, പി.ബി. സുരേഷ്, പി.ജി. ജയമോൾ, പി.കെ. സജികുമാർ-ജോയിന്റ് കൺവീനർമാർ, ടി.എൻ. ഗിരീഷ് കുമാർ-ട്രഷറർ എന്നിവരെയും 251 അംഗ ജനറൽ കമ്മിറ്റിയേയും തെരഞ്ഞെടുത്തു. ഒക്ടോബർ 11ന് പൊൻകുന്നം ലീലാമഹൽ ഓഡിറ്റോറിയത്തിൽ സമ്മേളനം നടക്കും.