"കാവലും കരുതലും' സെമിനാർ
1592263
Wednesday, September 17, 2025 6:38 AM IST
കാഞ്ഞിരമറ്റം: കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളിയുടെ ശതോത്തര രജത ജൂബിലിയോടനുബന്ധിച്ച് ഇടവകയിലെ മാതാപിതാക്കൾക്കും കുട്ടികൾക്കുമായി കാവലും കരുതലും എന്ന പേരിൽ പേരന്റിംഗ് സെമിനാർ ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ഹാളിൽ നടത്തി.
കാഞ്ഞിരമറ്റം ഇടവകയിൽ പ്രവർത്തിക്കുന്ന വിൻസെന്റ് ഡി പോൾ സൊസൈറ്റി ഹോളിക്രോസ് കോൺഫറൻസിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടി സൊസൈറ്റിയുടെ പാലാ സെൻട്രൽ കൗൺസിൽ ആധ്യാത്മികോപദേഷ്ടാവ് ഫാ. ജോസ് കോട്ടയിൽ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജോസഫ് മണ്ണനാൽ അധ്യക്ഷത വഹിച്ചു. ഹോളിക്രോസ് കോൺഫറൻസ് പ്രസിഡന്റ് രാജൻ തോമസ് ഓലിക്കൽ, ഹെഡ്മാസ്റ്റർ റെജി സെബാസ്റ്റ്യൻ, ഫാ. ജോസഫ് മഠത്തിപ്പറമ്പിൽ, കെ.എസ്. ടോമിച്ചൻ പിരിയമ്മാക്കൽ എന്നിവർ പ്രസംഗിച്ചു. സാജൻ പാപ്പച്ചൻ ഓഡിയോ വിഷ്വൽ പരിപാടി നടത്തി.