കാര്‍ഡമം പ്ലാന്റേഴ്സ് ഫെഡ. സോണല്‍ മീറ്റിംഗ്
1592275
Wednesday, September 17, 2025 6:38 AM IST
കോട്ടയം: കാര്‍ഡമം പ്ലാന്റേഴ്സ് ഫെഡറേഷന് കോട്ടയം സോണല്‍ മീറ്റിംഗ് പാലാ ബേസ് ഇലവന് കണ്വെന്ഷന് സെന്ററില്‍ മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. മാര്‍ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നല്കി. കാര്‍ഡമം പ്ലാന്റേഴ്സ് ഫെഡറേഷന് ചെയര്മാന് സ്റ്റനി പൊത്തന്‍ അധ്യക്ഷത വഹിച്ചു.
ഫെഡറേഷന് സെക്രട്ടറി പി.ആര്. സന്തോഷ്, എംപിമാരായ ഫ്രാന്‍സിസ് ജോര്‍ജ്, ജോസ് കെ. മാണി, മാണി സി. കാപ്പന് എംഎല്‍എ, ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍, ഡിജോ കാപ്പന്, എന്‍എസ്എസ് ഹൈറേഞ്ച് യൂണിയന് പ്രസിഡന്റ് ആര്. മണിക്കുട്ടന് എന്നിവര്‍ പ്രസംഗിച്ചു.
ഫെഡറേഷന്റെ രൂപീകരണത്തിനും കാര്‍ഡമം മേഖലയ്ക്കും നല്കിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് അന്തരിച്ച സാജന് കുര്യന് കളരിക്കലിനുവേണ്ടി അദ്ദേഹത്തിന്റെ സഹധര്‍മിണിയെയും കുടുംബാംഗങ്ങളെയും ആദരിച്ചു.
പ്ലാന്ററും വ്യവസായിയും പൊതുപ്രവര്‍ത്തകനുമായ ജോര്‍ജ് ജെ. മാത്യു, ഏലം കയറ്റുമതിക്കാരനും പ്ലാന്ററും ഫെഡറേഷൻ അഡ്വൈസറി ബോര്‍ഡ് മെമ്പറുമായ ടി.ടി. ജോസ് മാസ് എന്റര്‍പ്രൈസസ്, ഫെഡറേഷന് മെമ്പറും പ്ലാന്ററും വ്യവസായിയും സിഐഐ കേരള വൈസ് ചെയര്‍മാനുമായ ജോസഫ് മൈക്കിള്‍ കള്ളിവയലില്‍, ഫെഡറേഷന് മെമ്പറും കര്‍ഷക മോര്‍ച്ച സംസ്ഥാന അധ്യക്ഷനുമായ ഷാജി രാഘവന് എന്നിവരെയും ആദരിച്ചു. യോഗത്തില്‍ ഫെഡറേഷന് ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും കോട്ടയം മേഖലയിലെ ഏലം കര്‍ഷകരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.