അനുമോദിച്ചു
1592343
Wednesday, September 17, 2025 7:28 AM IST
കടുത്തുരുത്തി: ജനവാസമേഖലയിലില് പൊതുസ്ഥലത്തോ, താമസസ്ഥലത്തോ കാണപ്പെടുന്ന വന്യമൃഗങ്ങളെ അപകടകാരികളായി കണക്കാക്കാമെന്നും അവയെ വെടിവയ്ക്കാമെന്നും 1972-ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്താന്‍ സംസ്ഥാന വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതില്‍ എന്‍സിപിഎസ് കോട്ടയം ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ബെന്നി മൈലാടൂര്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടില്‍ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കാണക്കാരി അരവിന്ദാക്ഷന്, കോട്ടയം ജില്ലയുടെ ചാര്‍ജുള്ള സംസ്ഥാന സെക്രട്ടറി മുരളി പുത്തന്‍വേലി, കിസാന്‍സഭ സംസ്ഥാന പ്രസിഡന്റ് ജോസ ്കുറ്റിയാനിമാറ്റം, കിസാന്‍ സഭ ജില്ല പ്രസിഡന്റ് ജോര്‍ജ് മങ്കുഴിക്കരി, സാബു മുരിക്കവേലി, ബാബു കപ്പക്കാല, അഡ്വ. ഐക്ക് മാണി, അഫ്സല് മഠത്തില്‍, ഉണ്ണിരാജ് പത്മാലയം, മാത്യു പാമ്പാടി എന്നിവര്‍ പ്രസംഗിച്ചു.