പൈക തിയറ്റർപ്പടി-ഉരുളികുന്നം ഭജനമന്ദിരം റോഡ് പുനർനിർമാണം തുടങ്ങി
1592440
Wednesday, September 17, 2025 11:32 PM IST
എലിക്കുളം: പഞ്ചായത്ത് ഒന്നാം വാർഡിലെ പൈക തീയറ്റർപ്പടി-ഉരുളികുന്നം ഭജനമന്ദിരം റോഡിന്റെ നവീകരണം തുടങ്ങി. കയറ്റവും വീതിക്കുറവും മൂലം യാത്രാദുരിതമേറെയായിരുന്ന റോഡിന്റെ വികസനം പ്രദേശവാസികൾക്ക് ഗുണമാകും.
പഞ്ചായത്ത് ഫണ്ട് 9.50 ലക്ഷം രൂപയും ജോസ് കെ. മാണി എംപിയുടെ ഫണ്ട് അഞ്ചുലക്ഷം രൂപയും വിനിയോഗിച്ചാണ് നിർമാണം. ഇടപ്പാടി കയറ്റം കുറച്ച് വീതികൂട്ടി നിർമാണം നടത്തുകയാണ്. റോഡരികിലെ സ്ഥലം കൂടി വികസനത്തിന് ലഭിച്ചതോടെ വീതി കൂട്ടുന്നതിന്റെയും കയറ്റം കുറയ്ക്കുന്നതിന്റെയും ജോലികൾ അവസാന ഘട്ടത്തിലായി. ഏതാനും ദിവസങ്ങൾക്കുള്ളിൽ കോൺക്രീറ്റിംഗ് നടത്തുമെന്ന് വാർഡംഗം സിനി ജോയി അറിയിച്ചു. ഒന്നര കിലോമീറ്റർ ദൂരമുള്ള റോഡിന്റെ പൊളിഞ്ഞ മറ്റു ഭാഗങ്ങൾ മുമ്പ് പുനർനിർമിച്ചിരുന്നു.