പോക്സോ കേസിൽ അറസ്റ്റിൽ
1592685
Thursday, September 18, 2025 7:34 AM IST
വൈക്കം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി ദുരുപയോഗം ചെയ്ത കേസിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയെ പോലീസ് പിടികൂടി. മുളക്കുളം നോർത്ത് പാറേക്കാട്ടുകുഴി സ്വദേശി എൽജോ ജോയി (24) യെയാണ് ചേർത്തല പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയുടെ കാമുകിയുടെ കൂട്ടുകാരിയായ പ്ലസ് വൺ വിദ്യാർഥിനിയെ വസ്ത്രം വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് വൈക്കത്ത് എത്തിച്ച് ഇയാൾ പാർക്കിനോടു ചേർന്ന കുറ്റിക്കാട്ടിൽ പെൺകുട്ടിയെ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
വിദ്യാർഥിനി നൽകിയ പരാതിയെത്തുടർന്ന് ചേർത്തല പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ ഇയാളെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയുമായിരുന്നു. തുടർന്ന് ചേർത്തല പോലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വൈക്കത്ത് പാർക്കിനടുത്ത് എത്തിച്ച് തെളിവെടുപ്പു നടത്തി.