അതിരമ്പുഴ പള്ളിയിൽ ദർശനത്തിരുനാളിന് കൊടിയേറി
1592677
Thursday, September 18, 2025 7:19 AM IST
അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ വ്യാകുലമാതാവിന്റെ ദർശനത്തിരുനാളിന് കൊടിയേറി. വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് കൊടിയേറ്റി. ആധ്യാത്മിക പിതാവ് ഫാ. ഏബ്രഹാം കാടാത്തുകുളം, അസിസ്റ്റന്റ് വികാരിമാരായ ഫാ. അനീഷ് കാമിച്ചേരി, ഫാ. അലൻ മാലിത്തറ, ഫാ. ടോണി മണക്കുന്നേൽ എന്നിവർ സഹകാർമികരായിരുന്നു. കൊടിയേറ്റിനെത്തുടർന്ന് ഫാ. മാർട്ടിൻ തൈപ്പറമ്പിൽ വിശുദ്ധ കുർബാന അർപ്പിച്ചു.
ഇന്ന് പ്രസുദേന്തി തെരഞ്ഞെടുപ്പും നാളെ പ്രസുദേന്തി വാഴ്ചയും നടത്തും. പൂർവിക സ്മരണാ ദിനമായ നാളെ വൈകുന്നേരം സെമിത്തേരി സന്ദർശനവും പ്രാർഥനയും നടത്തും. പ്രധാന തിരുനാൾ ദിനങ്ങളായ ശനി, ഞായർ ദിവസങ്ങളിൽ തിരുനാൾ പ്രദക്ഷിണങ്ങൾ നടത്തും. ശനിയാഴ്ച വൈകുന്നേരം വലിയപള്ളിക്കു വലംവച്ചും ഞായറാഴ്ച വൈകുന്നേരം വലിയപള്ളിക്കും ചെറിയപള്ളിക്കും വലംവച്ചുമാണ് പ്രദക്ഷിണം നടത്തുന്നത്.
പരിശുദ്ധ വ്യാകുല മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുസ്വരൂപങ്ങൾ ഞായറാഴ്ച രാവിലെ മോണ്ടളത്തിൽ പ്രതിഷ്ഠിക്കും.