ചങ്ങനാശേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ട്രാവല്‍ കാര്‍ഡ് വിതരണം
1592691
Thursday, September 18, 2025 7:34 AM IST
ചങ്ങനാശേരി: യാത്രകാര്‍ക്ക് മെച്ചപ്പെട്ട യാത്രാസൗകര്യമൊരുക്കുന്നതോടൊപ്പം ചില്ലറയുടെ പേരില്‍ ജീവനക്കാരും യാത്രക്കാരും തമ്മിലുണ്ടാകുന്ന തർക്കങ്ങൾക്കും ശാശ്വത പരിഹാരമായി കെഎസ്ആര്‍ടിസി ആരംഭിച്ച ട്രാവല്‍ കാര്‍ഡ് ചങ്ങനാശേരി ഡിപ്പോയിലുമെത്തി. കാര്‍ഡ് ആവശ്യമുള്ള യാത്രക്കാര്‍ക്ക് ഡിപ്പോയില്‍നിന്നു ലഭ്യമാണ്. ഡ്യൂട്ടിയില്‍ വരുന്ന കണ്ടക്ടര്മാരില്നിന്നോ ഓഫീസില്‍നിന്നോ 100 രൂപ നല്കി കാര്‍ഡ് വാങ്ങാവുന്നതാണ്.
ഡിപ്പോയിലെ വിതരണോദ്ഘാടനം അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പി.എ. അഭിലാഷ്, കണ്ടക്ടര്‍ വി.എ. ജോബിന് നല്കി നിര്‍വഹിച്ചു. ജനറല്‍ കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍ കെ.എ. തങ്കച്ചന് അധ്യക്ഷത വഹിച്ചു. കെ.ആര്. നിമ്മി, ഷെജി സജിത്ത്, ആശ മേരി വര്‍ക്കി, സിജോ ജോസ്, മനോജ് തോമസ്, മഞ്ജു രാമചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.