യുവജനങ്ങള്‍ക്ക് തൊഴില്‍ നല്കാന് ഭരണകൂടങ്ങള്‍ക്ക് കഴിയാത്തത് നിര്‍ഭാഗ്യകരം: മാര്‍ തോമസ് തറയില്‍
1592687
Thursday, September 18, 2025 7:34 AM IST
ചങ്ങനാശേരി: ഇന്ത്യയിലെ യുവജനങ്ങള്‍ക്ക് തൊഴില്‍ നല്കാന് ഭരണകൂടങ്ങള്‍ക്കു കഴിയാത്തത് നിര്‍ഭാഗ്യകരമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. ചങ്ങനാശേരി സെന്റ് ജോസഫ്സ് ഗേള്‍സ് സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ രജതജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്. യുവജനങ്ങള്‍ സ്വപ്നങ്ങളുള്ളവരും സമൂഹത്തിനു നന്മ ചെയ്യുന്നവരുമായി മാറണമെന്നും ആര്‍ച്ച്ബിഷപ് ചൂണ്ടിക്കാട്ടി.
പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഡോ. സോഫി റോസ് സിഎംസി അധ്യക്ഷത വഹിച്ചു. കിഫ്ബി അഡീഷണല്‍ സിഇഒ മിനി ആന്റണി മുഖ്യപ്രഭാഷണവും സ്മരണികയുടെ പ്രകാശനവും നിര്‍വഹിച്ചു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തെരഞ്ഞെടുത്ത 15 കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ കൊടിക്കുന്നില്‍ സുരേഷ് എംപി വിതരണം ചെയ്തു.
കോട്ടയം ജില്ലയിലെ ബെസ്റ്റ് ഗൈഡ് യൂണിറ്റ് അവാര്‍ഡ് തുടര്‍ച്ചയായി അഞ്ചുവര്‍ഷം സെന്റ് ജോസഫ്സിനു നേടിത്തന്ന ഗൈഡ് ക്യാപ്റ്റന്‍ ജിജി തോമസിനെ ആദരിച്ചു. ഹോളിക്വീന്‍സ് എഡ്യൂക്കേഷന്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ആനി തോമസ് സിഎംസി, മാനേജര്‍ സിസ്റ്റര്‍ ലിസാ കുര്യന് സിഎംസി, വാര്‍ഡ് കൗണ്‍സിലര്‍ ബീന ജോബി, അസംപ്ഷന്‍ കോളജ് പ്രഫസര്‍ ആന്‍ മേരി മാത്യു, പിടിഎ പ്രസിഡന്റ് വര്‍ഗീസ് ആന്റണി, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലില്ലി തെരേസ്, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ധന്യ തെരേസ് എന്നിവര്‍ പ്രസംഗിച്ചു.