ബ്രേക്ക് തകരാർ: നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് മതിലില്‍ ഇടിപ്പിച്ചുനിര്‍ത്തി
1592688
Thursday, September 18, 2025 7:34 AM IST
ചങ്ങനാശേരി: ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്നു കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിപ്പിച്ചു നിര്‍ത്തി. ഇന്നലെ വൈകുന്നേരം 4.30ന് തുരുത്തി ഫൊറോന പള്ളിക്കു സമീപത്തെ ഇരട്ടക്കുളം റോഡിലാണ് അപകടം. കാവാലത്തുനിന്നും ചങ്ങനാശേരിക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഡ്രൈവര്‍ മനോജ് ബസ് മതിലിനോട് ചേര്‍ത്ത് നിര്‍ത്തിയതിനാല്‍ അപകടം ഒഴിവായി. യാത്രക്കാരില്‍ ആര്‍ക്കും പരുക്കില്ല. അഞ്ചരയോടെ ബസ് റോഡില്‍നിന്നു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. കലുങ്ക് നിര്‍മാണത്തെത്തുടര്‍ന്നു കാവാലം ബസുകള്‍ ഇരട്ടക്കുളം റോഡിലൂടെയാണ് സര്‍വീസ് നടത്തുന്നത്.