ഞീ​ഴൂ​ര്‍: ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ഒ​രു മാ​സം കഴിയും മു​മ്പേ ന​വീ​ക​രിച്ച പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ന്‍റെ സീ​ലിം​ഗ് ഇ​ള​കിവീ​ണു. 25 ല​ക്ഷം രൂ​പ മു​ട​ക്കി ന​വീ​ക​രി​ച്ച ഞീ​ഴൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ ക​മ്യൂണി​റ്റി ഹാ​ളി​ന്‍റെ മുൻവശത്തെ സീ​ലിം​ഗാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ല്‍ വെ​ള്ളം കെ​ട്ടിനി​ന്ന​തി​നെത്തു​ട​ര്‍​ന്ന് അ​ട​ര്‍​ന്ന് തൂ​ങ്ങിക്കിട​ന്ന​ത്. ഈ ​സ​മ​യം താ​ഴെ ആ​ളു​ക​ള്‍ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ അ​പ​ക​ട​മു​ണ്ടാ​യി​ല്ല.

മ​ഴവെ​ള്ളം ഒഴുകിപ്പോകാ​ന്‍ പൈ​പ്പു​ക​ള്‍ സ്ഥാ​പി​ച്ചി​രു​ന്ന​താ​ണെ​ങ്കി​ലും സീ​ലിം​ഗി​നി​ടെ വെ​ള്ളം കെ​ട്ടിനി​ന്ന​തോ​ടെ​യാ​ണ് അ​ട​ന്‍​ന്നുവീ​ഴാ​നി​ട​യാ​ക്കി​യ​ത്. നി​ര്‍​മാ​ണ​ത്തി​ല്‍ അ​പാ​ക​ത​യു​ണ്ടെ​ന്ന് ആ​രോ​പ​ണ​വു​മാ​യി പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍ത​ന്നെ രം​ഗ​ത്തുവ​ന്നി​ട്ടു​ണ്ട്.

മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ല്‍നി​ന്ന് അ​നു​വ​ദി​ച്ച 25 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് ഞീ​ഴൂ​ര്‍ പ​ഞ്ചാ​യ​ത്ത് ക​മ്യൂണി​റ്റി ഹാ​ളി​ന്‍റെ ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം അ​ടു​ത്തി​ടെ മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചി​രു​ന്നു.