വീടുകയറി ആക്രമണം; യുവാവ് പിടിയിൽ
1423928
Tuesday, May 21, 2024 6:24 AM IST
കടുത്തുരുത്തി: അയല്‍വാസിയായ യുവാവിനെ വീട് കയറി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി പൂഴിക്കോല്‍ ലക്ഷംവീട് കോളനിയില്‍ പൂഴിക്കുന്നേല്‍ അനീഷ് ഗോപി (39)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് കഴിഞ്ഞദിവസം രാത്രിയില്‍ അയല്‍വാസിയായ യുവാവിനെ വീട്ടിൽകയറി മര്‍ദിക്കുകയായിരുന്നു. മർദനത്തിൽ യുവാവിന്റെ കണ്ണിന് താഴെ മുറിവേറ്റു. നിലവില്‍ കടുത്തുരുത്തി സ്റ്റേഷനില്‍ കൊലപാതക ശ്രമം ഉള്‍പ്പെടെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അനീഷ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ ശക്തമാക്കി.