ഓർമ ഉണർത്തൽ സംഗമം
1601890
Wednesday, October 22, 2025 7:16 AM IST
കുമരകം: കുമരകം വടക്കുംഭാഗം സര്‍വീസ് സഹകരണ ബാങ്ക് 1070ന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ബാങ്കില്‍ സേവനം ചെയ്ത മുന്‍കാല പ്രസിഡന്റുമാര്‍, ഭരണസമിതിയംഗങ്ങള്‍, ജീവനക്കാര്‍, സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെയും നിലവിലുള്ള സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍, ഭരണസമിതിയംഗങ്ങള്‍, ജീവനക്കാര്‍ എന്നിവരുടെയും ഓര്മ ഉണര്‍ത്തല്‍ സംഗമം നടത്തി.
ബാങ്ക് പ്രസിഡന്റ് കെ.ജെ. കുഞ്ഞുമോന് കരീത്ര അധ്യക്ഷത വഹിച്ചു. സംസ്ഥാന സഹകരണ ഇലക്ഷന് കമ്മീഷന് അംഗം ബിനോയ് എം. കുമാര്‍ ഉദ്ഘാടനം ചെയ്തു.
സഹകരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജയമ്മ പോള്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ.സി. വിജയകുമാര്‍, മുന്‍ സെക്രട്ടറി ടി.ജെ. മാത്യു, ജനറല്‍ കണ്‍വീനര്‍ ഫിലിപ്പ് സ്കറിയ പെരുമ്പളത്തുശേരില്‍, സെക്രട്ടറി കെ.പി. മിനിമോള്‍ എന്നിവര്‍ പ്രസംഗിച്ചു.