പെൻഷനേഴ്സ് ഓർഗനൈസേഷൻ ധർണ
1601920
Wednesday, October 22, 2025 7:38 AM IST
വൈക്കം: പെൻഷൻ പരിഷ്കരണം നടപ്പാക്കുക, ഓണം ഉത്സവബത്ത പുനഃസ്ഥാപിക്കുക, പെൻഷൻ സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റ് നടയിലും യൂണിറ്റ് ഓഫീസുകളിലും നടത്തിയ സമരത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പെൻഷനേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ഡിപ്പോ ഓഫീസിനു മുന്നിൽ ധർണ നടത്തി.
വൈക്കം കെഎസ്ആർടിസി ഡിപ്പോയ്ക്ക് മുന്നിൽ യൂണിറ്റ് പ്രസിഡന്റ് കെ.എം. മുരളീധരന്റെ അധ്യക്ഷതയിൽ നടന്ന ധർണാസമരം സിഐടിയു ഏരിയാ പ്രസിഡന്റ് പി.വി. പുഷ്കരൻ ഉദ്ഘാടനം ചെയ്തു. ഓർഗനൈസേഷൻ നേതാക്കളായ എൻ.കെ. സോമൻ, എ.വി. ജോസഫ്, ടി.കെ. പൊന്നപ്പൻ, പി.വി. പത്മനാഭൻ, ജി. ഗോപകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
സെക്രട്ടേറിയറ്റ് നടയിൽ ആരംഭിക്കുന്ന അനിശ്ചിതകാല സമരം സമരസഹായ സമിതി ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.