കത്തോലിക്കാ കോൺഗ്രസ് അവകാശ സംരക്ഷണയാത്ര ഇന്ന് ഏറ്റുമാനൂരിൽ
1601888
Wednesday, October 22, 2025 7:16 AM IST
ഏറ്റുമാനൂർ: കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ സമുദായ ശക്തീകരണം രാഷ്ട്ര പുരോഗതിക്ക്, നീതി ഔദാര്യമല്ല അവകാശമാണ് എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി. 13ന് കാസർഗോഡുനിന്നു കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തിൽ ആരംഭിച്ച അവകാശ സംരക്ഷണ യാത്രയ്ക്ക് ഇന്ന് ഏറ്റുമാനൂരിൽ സ്വീകരണം നൽകും. ചങ്ങനാശേരി അതിരൂപതയിലെ ആദ്യ സ്വീകരണ കേന്ദ്രമാണ് ഏറ്റുമാനൂർ.
പാലായിൽനിന്ന് രാവിലെ 8.45ന് ഏറ്റുമാനൂരിൽ എത്തിച്ചേരുന്ന അവകാശ സംരക്ഷണ യാത്രയെ പാലാ റോഡിൽനിന്ന് സ്വീകരിച്ച് കുരിശുപള്ളി ജംഗ്ഷനിലെ സമ്മേളന വേദിയിലേക്ക് ആനയിക്കും. തുടർന്നു നടക്കുന്ന സ്വീകരണ സമ്മേളനം ചങ്ങനാശേരി അതിരൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ. ആന്റണി ഏത്തയ്ക്കാട്ട് ഉദ്ഘാടനം ചെയ്യും.
കത്തോലിക്കാ കോൺഗ്രസ് അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ പടിഞ്ഞാറേവീട്ടിൽ അധ്യക്ഷത വഹിക്കും. അതിരമ്പുഴ ഫൊറോനാ വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് മുഖ്യസന്ദേശവും അതിരൂപതാ ഡയറക്ടർ റവ.ഡോ. സാവിയോ മാനാട്ട് ആമുഖ സന്ദേശവും നൽകും.
അതിരൂപതാ ജനറൽ സെക്രട്ടറി ബിനു ഡൊമിനിക് നടുവിലേഴം,
ഫൊറോന ഡയറക്ടർ ഫാ. ജോസഫ് ആലുങ്കൽ, ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളി വികാരി ഫാ. തോമസ് കുത്തുകല്ലുങ്കൽ, സഹവികാരി ഫാ. ജേക്കബ് ചക്കാത്ര, അതിരൂപതാ ട്രഷറർ ജോസ് ജോൺ വെങ്ങാന്തറ, ഭാരവാഹികളായ സെബാസ്റ്റ്യൻ പുല്ലാട്ടുകാല, ജോയി പാറപ്പുറം, ബിജു തുളിശേരിൽ, ജോബി ചൂരക്കുളം എന്നിവർ പ്രസംഗിക്കും.
ജാഥാ ക്യാപ്റ്റൻ പ്രഫ. രാജീവ് കൊച്ചുപറമ്പിൽ മറുപടിപ്രസംഗം നടത്തും. ജാഥ സ്ഥിരാംഗങ്ങളായ ഫാ. ഫിലിപ്പ് കവിയിൽ, ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ, ടോണി പുഞ്ചക്കുന്നേൽ, രാജേഷ് ജോൺ, ട്രീസാ ലിസ് സെബാസ്റ്റ്യൻ, ബെന്നി ആന്റണി, ജോർജ് കോയിക്കൽ, മനു ജെ. വരാപ്പള്ളി എന്നിവർ വിഷയമവതരിപ്പിച്ച് പ്രസംഗിക്കും .