ബ്ലോക്ക് പഞ്ചായത്ത് ബാങ്കേഴ്സ് മീറ്റ് നാളെ
1601656
Wednesday, October 22, 2025 2:39 AM IST
കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി താലൂക്കിലെ വിവിധ ബാങ്കുകളുടെ സംഗമം - ബാങ്കേഴ്സ് മീറ്റ് നാളെ രാവിലെ പത്തിന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. പ്രോജക്ടും എസ്റ്റിമേറ്റുമായി എത്തുന്ന സംരംഭകര്‍ക്ക് വ്യവസായ വകുപ്പിന്റെയും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെയും സഹായത്തോടെ വിവിധ ബാങ്കുകളില്‍നിന്ന് ലോണും സര്‍ക്കാരിന്റെ മറ്റ് ആനുകൂല്യങ്ങളും അപ്പോൾതന്നെ നല്‍കും.
ബാങ്കേഴ്സ് മീറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അധ്യക്ഷത വഹിക്കും. ജില്ലാ വ്യവസായവകുപ്പ് മേധാവി വി.ആര്. രാകേഷ്, ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ രാജു ഫിലിപ്പ്, പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. തങ്കപ്പന്, ജില്ലാ പഞ്ചായത്തംഗം ജെസി ഷാജന്, ബിഡിഒ എസ്. സജീഷ്, താലൂക്ക് വ്യവസായവകുപ്പ് തലവന്‍ കെ.കെ. ഫൈസല്‍, ലോറന്‍സ് മാത്യു, യദു കെ. മണി, പി.കെ. പോള്‍, അമല്‍ തോമസ്, പി. ചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിക്കും.