മുണ്ടക്കയത്ത് പോരാട്ടം കണ്ടറിയാം
1601661
Wednesday, October 22, 2025 2:39 AM IST
മുണ്ടക്കയം പഞ്ചായത്ത്
കോട്ടയം ജില്ലയുടെ കിഴക്കേ അറ്റത്തുള്ള ഇടുക്കി ജില്ലയോടു ചേർന്നു കിടക്കുന്ന പഞ്ചായത്താണ് മുണ്ടക്കയം. വന്യമൃഗ ശല്യം, കാർഷിക മേഖലയിലെ പ്രതിസന്ധി, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ജനങ്ങൾ നേരിടുന്നത്. 21 വാർഡുള്ള മുണ്ടക്കയം പഞ്ചായത്ത് എൽഡിഎഫ് ആണ് ഭരിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തെ വികസന നേട്ടങ്ങളും കോട്ടങ്ങളും ഭരണപക്ഷവും പ്രതിപക്ഷവും പങ്കുവയ്ക്കുന്നു.
നേട്ടങ്ങൾ
രേഖ ദാസ്(പഞ്ചായത്ത് പ്രസിഡന്റ്)

• 21 വാർഡുകളിലും ഫണ്ട് തുല്യമായി വീതിച്ചു.
• ജനകീയ ഹോട്ടൽ, ടേക്ക് എ ബ്രേക്ക് എന്നിവ തുടങ്ങി.
• 8.66 കോടി മുടക്കി ഗ്രാമീണ റോഡുകളെല്ലാംതന്നെ പുനരുദ്ധരിച്ചു.
• പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് പത്തുലക്ഷം രൂപ വീതം നഷ്ടപരിഹാരം.
•വണ്ടൻപതാലിൽ പുതിയ സബ് സെന്റർ.
•പഞ്ചായത്തിനു കീഴിലുള്ള മൂന്നു സ്കൂളുകളിലും അടിസ്ഥാന സൗകര്യങ്ങൾ.
• 40 അങ്കണവാടികളിൽ 34 എണ്ണം സ്മാർട്ട് അങ്കണവാടികളാക്കി. ആറെണ്ണത്തിനു സ്ഥലം വാങ്ങി.
• ലൈഫ് മിഷൻ, പിഎംഎവൈ പദ്ധതി വഴി 290 കുടുംബങ്ങൾക്കു വീടും സ്ഥലവും.
•കാർഷിക മേഖലയിൽ കർഷകർക്ക് ഉപകാരപ്രദമാകുന്ന നിരവധി നൂതന പദ്ധതികൾ.
• 43 ഹരിത കർമസേനാംഗങ്ങൾ സജീവം. ഇവർക്കു വാഹന സൗകര്യം. രണ്ട് എംസിഎഫും 42 മിനി എംസിഎഫും ക്രമീകരിച്ചു.
• ബസ് സ്റ്റാൻഡിൽ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്.
• മണിമലയാറ്റിലേക്ക് ഒഴുകുന്ന മലിനജലം ശുചീകരിക്കാൻ ഗ്രോവാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് നിർമിക്കാൻ 1.40 കോടി വകയിരുത്തി.
കോട്ടങ്ങൾ

ബെന്നി ചേറ്റുകുഴി(പ്രതിപക്ഷ പാർലമെന്ററി നേതാവ്)
• കഴിഞ്ഞ അഞ്ചു വർഷക്കാലം പദ്ധതി നിർവഹണത്തിൽ 70 ശതമാനത്തിൽ താഴെ ചെലവഴിച്ച് കോട്ടയം ജില്ലയിലെ ഏറ്റവും മോശം പഞ്ചായത്തായി.
• എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ ടൗണിലെ മാലിന്യപ്രശ്നം പരിഹരിക്കുമെന്നുള്ളത് നടപ്പായിട്ടില്ല.
• ബൈപാസിനോടനുബന്ധിച്ച് പാർക്ക് നിർമിക്കുമെന്നു പറഞ്ഞതു പാഴ്വാക്കായി. ബൈപാസ് മാലിന്യക്കൂമ്പാരം.
• ചെക്ക്ഡാമിൽ ടൂറിസം പദ്ധതി പറഞ്ഞത് നടപ്പായില്ല.
• തിലകൻ സ്മാരക കേന്ദ്രം പാതിവഴിയിൽ ഉപേക്ഷിച്ചു.
• ബസ് സ്റ്റാൻഡിൽ ഷോപ്പിംഗ് കോംപ്ലക്സ് പണി പൂർത്തിയാക്കിയില്ല.
• ശുചിത്വ മിഷനിൽനിന്നു ഫണ്ട് ലഭിക്കുന്ന മാലിന്യ നിർമാർജന പദ്ധതികൾ ഒന്നുമില്ല.
• എംസിഎഫ് ഇതുവരെ നിർമിച്ചിട്ടില്ല.
• മണിമലയാറ്റിൽനിന്നു വാരിയ മണൽ നിക്ഷേപിച്ച് ഏക പഞ്ചായത്ത് സ്റ്റേഡിയം ഉപയോഗശൂന്യമാക്കി. കായികപ്രേമികൾക്ക് തിരിച്ചടി.
• കേസുകളെല്ലാം സ്വകാര്യ വ്യക്തികളെ സഹായിക്കാൻ തോറ്റു കൊടുത്തു.
• മുണ്ടക്കയം പഞ്ചായത്ത് ഏറ്റവും കുറച്ചു പദ്ധതി തുക ചെലവഴിച്ചത് സമിതിയുടെ കാലഘട്ടത്തിൽ.
കക്ഷിനില
എൽഡിഎഫ് -12, യുഡിഎഫ് - 8, ബിജെപി -1.