കാ​ഞ്ഞി​ര​പ്പ​ള്ളി: രൂ​പ​ത വി​ശ്വാ​സജീ​വി​ത പ​രി​ശീ​ല​ന വി​ഭാ​ഗം നേ​തൃ​ത്വം ന​ല്‍​കി​യ രൂ​പ​ത ക​ലോ​ത്സ​വം-2025 കു​ട്ടി​ക്കാ​നം മരി​യ​ന്‍ കോ​ള​ജി​ൽ ന​ട​ത്തി.

മ​രി​യ​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ് ചി​റ്റ​ടി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​ബോ​ബി അ​ല​ക്‌​സ് മ​ണ്ണം​പ്ലാ​ക്ക​ല്‍ സ​ന്ദേ​ശം ന​ല്‍​കു​ക​യും വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തു.

വി​ശ്വാ​സ​ജീ​വി​ത പ​രി​ശീ​ല​ന വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് വാ​ള​ന്മ​നാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വൈ​ദി​ക​രും സ​ന്യ​സ്ത​രും ചേ​ര്‍​ന്ന് ന​ട​ത്തി​യ ക​ലോ​ത്സ​വ​ത്തി​ല്‍ അ​റു​നൂ​റോ​ളം കു​ട്ടി​ക​ള്‍ പ​ങ്കെ​ടുത്തു.