കേരള കോണ്‍ഗ്രസ് ബഹുജനസംഗമം 25ന്
1601740
Wednesday, October 22, 2025 5:24 AM IST
കോട്ടയം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ വാഗ്ദാന ലംഘനങ്ങള്‍ക്കും ജനദ്രോഹ നടപടികള്‍ക്കുമെതിരേ കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 25ന് ഉച്ചകഴിഞ്ഞു മൂന്നിനു കോട്ടയം തിരുനക്കര ബസ് സ്റ്റാന്‍ഡ് മൈതാനത്ത് ബഹുജനസംഗമം സംഘടിപ്പിക്കും. പാര്‍ട്ടി ചെയര്മാന് പി.ജെ. ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
വര്‍ക്കിംഗ് ചെയര്മാന് പി.സി. തോമസ് അധ്യക്ഷത വഹിക്കും. എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. സെക്രട്ടറി ജനറല്‍ ജോയി ഏബ്രഹാം, ഡെപ്യൂട്ടി ചെയര്മാന്മാരായ ടി.യു. കുരുവിള, ഫ്രാന്‍സിസ് ജോര്‍ജ് എംപി, തോമസ് ഉണ്ണിയാടന്, സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിക്കും.
പാര്‍ട്ടിയുടെ സംസ്ഥാന, ജില്ലാ, നിയോജക മണ്ഡലം, മണ്ഡലം, വാര്‍ഡ് ഭാരവാഹികളും പോഷക സംഘടനാ ഭാരവാഹികളും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളും സംഗമത്തില്‍ പങ്കെടുക്കും. ഭിന്നശേഷി അധ്യാപക നിയമനം, കാര്‍ഷിക മേഖലയുടെ തകര്‍ച്ച, ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുക, വന്യജീവി ആക്രമണത്തില്‍നിന്നു സാധാരണക്കാരെ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബഹുജനസംഗമം സംഘടിപ്പിക്കുന്നത്. പത്രസമ്മേളനത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ, ജോയി ഏബ്രഹാം, ജെയ്സണ്‍ ജോസഫ്, ബിനു ചെങ്ങളം, സന്തോഷ് കാവുകാട്ട് എന്നിവര്‍ പങ്കെടുത്തു.