സിഎംസി മഹാജൂബിലി വിദ്യാഭ്യാസ കണ്വന്ഷന്
1601926
Wednesday, October 22, 2025 7:45 AM IST
ചങ്ങനാശേരി: സിഎംസി ഹോളി ക്വീന്‍സ് പ്രൊവിന്‍സിന്റെ മഹാജൂബിലി വിദ്യാഭ്യാസ കണ്വന്ഷന് അസംപ്ഷന്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടത്തി. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയർ സിസ്റ്റര്‍ സോഫി റോസ് സിഎംസി അധ്യക്ഷത വഹിച്ചു.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു. അതിരൂപതാ കോര്‍പറേറ്റ് മാനേജര്‍ ഫാ. ജോബി മൂലയില്‍, ഫാ. മനോജ് കറുകയില്‍, സിസ്റ്റര്‍ ആനി തോമസ് സിഎംസി, സിസ്റ്റര്‍ ബ്ലെസി ആന്‍സ് സിഎംസി എന്നിവര്‍ പ്രസംഗിച്ചു.
അസംപ്ഷന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.റാണി മരിയ ക്ലാസ് നയിച്ചു. വിവിധ മേഖലകളില്‍ മികവ് പ്രകടിപ്പിച്ചവരെ ഉപഹാരം നല്കി ആദരിച്ചു.