കൂരോപ്പട സാന്താ മരിയ ജേതാക്കള്‍
1601892
Wednesday, October 22, 2025 7:16 AM IST
കൂരോപ്പട: കൂരോപ്പട സാന്താ മരിയ പബ്ലിക് സ്കൂളില്‍ നടന്ന 13-ാമത് സാന്താ മരിയന്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കൂരോപ്പട സാന്താ മരിയ പബ്ലിക് സ്കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഫസ്റ്റ് റണ്ണര്‍ അപ്പ് ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂള്‍ കരസ്ഥമാക്കി. പെണ്‍കുട്ടികളുടെ വിഭാഗത്തിലെ ബെസ്റ്റ് പ്രോമിസിംഗ് പ്ലെയറായി സാന്താ മരിയ പബ്ലിക് സ്കൂളിലെ എഞ്ചലിയ മറിയം വര്‍ഗീസും ബെസ്റ്റ് പ്ലെയറായി സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ അന്നാ ജോസഫും തെരഞ്ഞെടുക്കപ്പെട്ടു.
വിജയികള്‍ക്ക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. റോയി മാളേയ്ക്കല്‍ സിഎംഐ ട്രോഫികളും ക്യാഷ് അവാര്‍ഡുകളും നല്കി.