മെഡിസിറ്റിയില്‍ അന്താരാഷ്ട്ര ഇന്ഫെക്ഷന് പ്രിവന്‍ഷന്‍ വീക്ക് ആചരണം
1601735
Wednesday, October 22, 2025 5:24 AM IST
പാലാ: മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ അന്താരാഷ്ട്ര ഇന്ഫെക്ഷന് പ്രിവന്‍ഷന്‍ വീക്ക് ആചരണം തുടങ്ങി. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍ ഉദ്ഘാടനം ചെയ്തു. മാര്‍ സ്ലീവാ മെഡിസിറ്റി ഏറ്റവും പ്രാധാന്യത്തോടെയാണ് അണുബാധ പ്രതിരോധം നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. പൗളിന് ബാബു, ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. പി.എന്‍. നിതീഷ്, ഇന്ഫെക്ഷന് കണ്ട്രോള് ഓഫീസര്‍ ഡോ. ജീന ജോര്‍ജ്, സൂപ്പര്‍വൈസര്‍ ബ്ലൂമെല് ബെര്‍ക്കുമാന്‍സ് എന്നിവര്‍ പ്രസംഗിച്ചു. ബോധവത്കരണമായി ബന്ധപ്പെട്ട് മാര്‍ സ്ലീവാ കോളജ് ഓഫ് നഴ്സിംഗ് വിദ്യാര്‍ഥിനികളുടെ ഫ്ളാഷ് മോബ്, ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ബോധവത്കരണ പരിപാടികളാണ് ക്രമീകരിച്ചിട്ടുള്ളത്.