എക്സലന്‍ഷിയ-2025
1601891
Wednesday, October 22, 2025 7:16 AM IST
കോട്ടയം: കാണക്കാരി സിഎസ്ഐ കോളജ് ഫോര്‍ ലീഗല്‍ സ്റ്റഡീസിന്റെ ബിരുദദാനവും കോഴ്സ് കംപ്ലീഷന്‍ ചടങ്ങും “എക്സലന്‍ഷിയ-2025’’ കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്ററില്‍ സംഘടിപ്പിച്ചു. എംജി സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
കോഴ്സ് പഠനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സിക്കിം ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റീസ് പയസ് സി. കുര്യാക്കോസ് വിതരണം ചെയ്തു. സിഎസ്ഐ മധ്യ കേരള മഹാ ഇടവക ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന് അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ ഡോ. ജോര്‍ജ് ജോസഫ്, ബര്‍സാര്‍ കോശി ഏബ്രഹാം, മഹായിടവക രജിസ്ട്രാര്‍ അഡ്വ. ഷീബ തരകന്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജയ്സി കരിങ്ങാട്ടില്‍, എ. ഐശ്വര്യ, മരിയ ജോബി എന്നിവര്‍ പ്രസംഗിച്ചു.
പഠനം പൂര്‍ത്തിയാക്കിയ 114 വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.