ച​​ങ്ങ​​നാ​​ശേ​​രി: മാ​​ട​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്തി​​നെ​​യും വാ​​ഴ​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്തി​​നെ​​യും ത​​മ്മി​​ല്‍ ബ​​ന്ധി​​പ്പി​​ക്കു​​ന്ന അ​​ന്ത​​ര്‍ദേ​​ശീ​​യ ലോം​​ഗ്ജം​​പ് താ​​രം അ​​ഞ്ജു ബോ​​ബി ജോ​​ര്‍ജ് റോ​​ഡി​​ന്‍റെ നി​​ര്‍മാ​​ണോ​​ദ്ഘാ​​ട​​നം ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍എ നി​​ര്‍വ​​ഹി​​ച്ചു. ഒ​​രു കോ​​ടി രൂ​​പ മു​​ട​​ക്കി മി​​ക​​ച്ച രീ​​തി​​യി​​ലാ​​ണ് റോ​​ഡ് നി​​ര്‍മാ​​ണം ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

റോ​​ഡി​​ലെ കാ​​ല​​പ്പ​​ഴ​​ക്ക​​മു​​ള്ള ക​​ലു​​ങ്ക് പൊ​​ളി​​ച്ച് പു​​ന​​ര്‍നി​​ര്‍മി​​ക്കാ​​നും തു​​ക വ​​ക​​യി​​രു​​ത്തി​​യി​​ട്ടു​​ണ്ട്. കാ​​യി​​ക​​താ​​രം അ​​ഞ്ജു ബോ​​ബി ജോ​​ര്‍ജി​​ന്‍റെ കു​​ടും​​ബ​​വീ​​ടി​​നു സ​​മീ​​പ​​ത്തു​​കൂ​​ടി ക​​ട​​ന്നു​​പോ​​കു​​ന്ന ഈ ​​പ​​ഞ്ചാ​​യ​​ത്ത് റോ​​ഡ് ദീ​​ര്‍ഘ​​നാ​​ളു​​ക​​ളാ​​യി ത​​ക​​ര്‍ന്നു കി​​ട​​ക്കു​​ക​​യാ​​യി​​രു​​ന്നു.

റോ​​ഡി​​ന്‍റെ ന​​വീ​​ക​​ര​​ണം വേ​​ഗ​​ത്തി​​ലാ​​ക്കും

ച​​ങ്ങ​​നാ​​ശേ​​രി​​യു​​ടെ അ​​ഭി​​മാ​​ന കാ​​യി​​ക​​താ​​രം അ​​ഞ്ജു ബോ​​ബി ജോ​​ര്‍ജ് റോ​​ഡി​​ന്‍റെ ശോ​​ച​​നീ​​യാ​​വ​​സ്ഥ പ​​രി​​ഗ​​ണി​​ച്ചാ​​ണ് എം​​എ​​ല്‍എ ഫ​​ണ്ടി​​ല്‍നി​​ന്നും പ​​ണം അ​​നു​​വ​​ദി​​ച്ച​​ത്. എ​​ത്ര​​യും വേ​​ഗം റോ​​ഡ് നി​​ര്‍മാ​​ണം പൂ​​ര്‍ത്തി​​യാ​​ക്കി റോ​​ഡ് ഗ​​താ​​ഗ​​ത യോ​​ഗ്യ​​മാ​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ ചെ​​യ്യും.
ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍എ