തിടനാട് ഫാമിലി ഹെൽത്ത് സെന്റർ ഉദ്ഘാടനം നാളെ
1601734
Wednesday, October 22, 2025 5:24 AM IST
തിടനാട്: ഫാമിലി ഹെല്‍ത്ത് സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 11.30ന് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, ജോസ് കെ. മാണി എംപി എന്നിവര്‍ പ്രസംഗിക്കും. തിടനാട് സെന്റ് ജോസഫ് പള്ളിക്ക് സമീപത്തെ പടിഞ്ഞാറെകുരിശ് ലിങ്ക് റോഡിലാണ് പുതിയ കെട്ടിടം പൂര്‍ത്തീകരിച്ചിട്ടുള്ളത്.