അയർക്കുന്നം മോഷണം: പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്
1601893
Wednesday, October 22, 2025 7:16 AM IST
അയർക്കുന്നം: വീടിനുള്ളിലെ അലമാര തകർത്ത് 12പവൻ സ്വർണവും 28,000 രൂപയും കവർന്ന സംഭവത്തിൽ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി അയർക്കുന്നം പോലീസ്. വിവിധ ഭാഗങ്ങളിലെ സിസിടിവികൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഒരാളാണ് കവർച്ച നടത്തിയതെന്ന സൂചന ലഭിച്ചതായി എസ്എച്ച്ഒ അനൂപ് ജോസ് പറഞ്ഞു. ഞായറാഴ്ചയായിരുന്നു സംഭവം.
അയർക്കുന്നം കല്ലിട്ടനട ഭാഗത്ത് പോളയ്ക്കൽ ബെന്നി ചാക്കോയുടെ വീട്ടിലായിരുന്നു മോഷണം. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന ബെന്നിയുടെ മകൾ അനീറ്റ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ പിൻവാതിൽ തകർത്ത് മോഷണം നടന്നതായി അറിഞ്ഞത്. തുടർന്ന് അയർക്കുന്നം പോലീസിൽ പരാതി നൽകിയിരുന്നു.