ഇടവട്ടത്ത് കിണർ ഇടിഞ്ഞുതാഴ്ന്നു
1601916
Wednesday, October 22, 2025 7:37 AM IST
മറവൻതുരുത്ത്: മറവൻതുരുത്ത് ഇടവട്ടത്ത് കിണർ ഇടിഞ്ഞുതാണു. ഇടവട്ടം ചിറേക്കടവിൽ തൈപ്പടവിൽ ടി.എസ്. മധുവിന്റെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത്. രണ്ടടി ഉയരമുള്ള ആൾമറയും ഒരടി വീതമുള്ള 12 റിംഗുകളും പൂർണമായി താഴ്ന്നുപോയ സ്ഥിതിയിലാണ്.
കൂലിപ്പണിക്കാരനായ മധു ഇന്നലെ രാവിലെ എഴുന്നേറ്റു പുറത്തിറങ്ങിയപ്പോഴാണ് കിണർ താഴ്ന്നത് ശ്രദ്ധയിൽപ്പെട്ടത്. തിങ്കളാഴ്ച രാത്രി ശക്തമായ മഴയുണ്ടായിരുന്നതിനാൽ പുറത്തുനിന്നു ശബ്ദമൊന്നും കേട്ടിരുന്നില്ലെന്നും മധു പറഞ്ഞു. കനത്ത മഴയെത്തുടർന്ന് വെള്ളം കെട്ടിനിന്ന് മണ്ണിന് ഇളക്കം തട്ടിയാണ് കിണർ താണുപോയതെന്നാണ് കരുതുന്നത്.