എസ്ബി കോളജില്‍ കാര്‍ഷിക സംരംഭകത്വ പരിശീലന പരിപാടി ഇന്ന്
1601924
Wednesday, October 22, 2025 7:38 AM IST
ചങ്ങനാശേരി: കാര്‍ഷികമേഖലയെ അടിസ്ഥാനമാക്കിയുള്ള സംരംഭകത്വ പരിശീലന പരിപാടി ഇന്നു രാവിലെ പത്തിന് എസ്ബി കോളജില്‍ നടക്കും. കുട്ടനാട് പഠനഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ശില്പശാല സംഘടിപ്പിക്കുന്നത്. ഒരു ലക്ഷം കോടി രൂപയുടെ കാര്‍ഷിക അടിസ്ഥാന വികസനകാര്യ നിധിയില്‍ എങ്ങനെ പങ്കാളികളാകാം എന്നതാണ് പരിശീലന പദ്ധതി. ഫലത്തില്‍ നാലു ശതമാനം മാത്രമാണ് പലിശ. വായ്പയുടെ 40 മുതല്‍ 80 ശതമാനം വരെ സബ്സിഡി ലഭിക്കും. ഒരു വര്‍ഷത്തെ മോറട്ടോറിയം ലഭിക്കും.
കൃഷിവിജ്ഞാന കേന്ദ്രം, നബാര്‍ഡ്, ലീഡ് ബാങ്ക്, കാര്‍ഷിക ഡയറക്ടറേറ്റ് എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ധരുടെ ക്ലാസുകള്‍ ലഭിക്കും. പദ്ധതി തെരഞ്ഞെടുക്കല്‍, പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ തയാറാക്കല്‍, വായ്പാ സമ്പാദനം, കയറ്റുമതി ഉള്‍പ്പെടെയുള്ള വിപണനസാധ്യതകള്‍ തുടങ്ങിയവയില്‍ മാര്‍ഗനിര്‍ദേശങ്ങളും തുടര്‍സേവനങ്ങളും ലഭ്യമാക്കും. വ്യക്തിഗത വായ്പകള്‍ ഒരു യൂണിറ്റിന് രണ്ടു കോടി രൂപ വരെയാണ്. കൂട്ടു സംരംഭങ്ങള്‍ക്ക് പരിധിയില്ല.
കാര്‍ഷിക വരുമാനത്തിലെ അപര്യാപ്ത, കണ്‍സ്ട്രക്ഷന്‍, വ്യാപാര വ്യവസായ മേഖലകള്‍ എന്നിവ നേരിടുന്ന മാന്ദ്യം പരിഹരിക്കുന്നതിന് കാര്‍ഷിക അടിസ്ഥാന സൗകര്യവികസന നിധി ഉപയോഗപ്പെടുത്താം.
ഫാര്‍മര്‍ പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷന്‍സ് രൂപീകരിക്കുന്നതും പ്രവര്‍ത്തിപ്പിക്കേണ്ടതും എങ്ങനെയെന്നതു സംബന്ധിച്ച് വിജയകരമായി പ്രവര്‍ത്തിക്കുന്ന എഫ്പിഒകളുടെ സംഘാടകര്‍ വിശദീകരിക്കും. ഇന്നു രാവിലെ ഒമ്പതു മുതല്‍ 10 വരെ സ്പോട്ട് രജിസ്ട്രേഷന് ഉണ്ടായിരിക്കും. ഫോണ്‍: 8547829482.