പാമ്പാടിക്കാര്‍ക്ക് ഇനി ജിം സൗകര്യങ്ങള്‍ സൗജന്യം
1601895
Wednesday, October 22, 2025 7:16 AM IST
പാമ്പാടി: പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗത്ത് പാമ്പാടി സഹൃദയ ഗ്രന്ഥശാലയ്ക്ക് അനുവദിച്ച ഓപ്പണ്‍ ജിം കുട്ടികളും വനിതകളും അടങ്ങുന്ന കായികപ്രേമികളുടെ സാനിധ്യത്തില്‍ എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം റെജി സക്കറിയ നാടിനു സമര്‍പ്പിച്ചു. ഗ്രന്ഥശാല പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്തംഗവുമായ സി.എം. മാത്യു അധ്യക്ഷത വഹിച്ചു.
കാപ്കോസ് ചെയര്മാന് കെ.എം. രാധാകൃഷ്ണന്, പാമ്പാടി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.എം. പ്രദീപ്, പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മറിയാമ്മ ഏബ്രഹാം, ടി.എം. ജോര്‍ജ്, സെന്റ് തോമസ് ഹൈസ്കൂള്‍ മാനേജര്‍ മാത്യു സി. വര്‍ഗീസ്, ജോജോ സാമുവല്‍, സാജന് സാമുവല്‍,
എ.ആര്. ഉണ്ണികൃഷ്ണന്, സാബു പാത്തിങ്കല്‍, സന്ധ്യാ രാജേഷ്, കെ.കെ. തങ്കപ്പന്, സുനിത ദീപു, പി.എം. വര്‍ഗീസ്, ഏലിയാസ് കെ. ഏബ്രഹാം, ജേക്കബ് എം. ഏബ്രഹാം, കെ.പി. ബെന്നിമോന്, ഗീതാ അജയ്, ലൈലാ രാജു എന്നിവര്‍ പ്രസംഗിച്ചു.