കൊഴുവനാൽ ഉപജില്ലാ കലോത്സവം ഇന്നുമുതൽ
1601730
Wednesday, October 22, 2025 5:24 AM IST
കാഞ്ഞിരമറ്റം: കൊഴുവനാൽ ഉപജില്ലാ കലോത്സവം കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ ഇന്നുമുതൽ 24 വരെ നടക്കും. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി മണിയങ്ങാട്ട് ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഫാ. ജോസഫ് മണ്ണനാൽ അധ്യക്ഷത വഹിക്കും.
24നു സമാപനസമ്മേളനം ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ആയിരത്തിലധികം കുരുന്നുപ്രതിഭകൾ കലോത്സവത്തിൽ പങ്കെടുക്കും.